ഉത്ര വധം: ശിക്ഷാവിധി ഇന്ന്; സൂരജിന് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ


കൊല്ലം: കൊല്ലത്തെ ഉത്ര വധക്കേസിൽ ഇന്ന് ശിക്ഷാവിധി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം മനോജ‌ാണു വിധി പറയുക. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്. കഴിഞ്ഞദിവസം കൊല്ലത്തെ കോടതിവളപ്പില്‍ ഉത്രകേസിന്റെ വിധി കേള്‍ക്കാന്‍ എത്തിയ ആളിന്റെ പ്രതികരണമാണിത്.

വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

സൂരജിന് കഠിനശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉത്രയുടെ മാതാപിതാക്കളും സഹോദരനും. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ‌ാണു ശിക്ഷാവിധി പറയുന്നത്.

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന സൂരജ് കുറ്റക്കാരനാണെന്ന് തിങ്കളാഴ്ചയാണ് കോടതി വിധിച്ചത്. പാമ്പിനെക്കൊണ്ട് ഒരാളെ കടിപ്പിച്ചു കൊന്നു എന്ന കുറ്റത്തിന് രാജ്യത്ത് ശിക്ഷിക്കപ്പെടുന്ന ആദ്യ ആളാണ് സൂരജ്. ഇതിന് മുന്‍പ് പൂണെയിലും അലഹബാദിലും കേസുകള്‍ ഉണ്ടായെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. ശാസ്ത്രീയതെളിവുകളോടെ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളുമാണ് ഉത്രകേസിനെ ബലപ്പെടുത്തിയത്.