ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് എവരാട് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പ്രതിഷേധച്ചൂട്ട് സംഗമം’ സംഘടിപ്പിച്ചു


പേരാമ്പ്ര: കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധച്ചൂട്ട് സംഗമം സംഘടിപ്പിച്ചു. എടവരാട് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേനായിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടി യൂത്ത് ലീഗ് പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി കെ.എം അര്‍ഷാദ് ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡണ്ട് കെ.പി.റഫീഖ്, ചേനായി ടൗണ്‍ മുസ്ലിം ലീഗ് സെക്രട്ടറി ടി.കെ. കുഞ്ഞമ്മത് ഫൈസി, ശാഖാ സിക്രട്ടറി ആസിഫ് എം.എം പ്രസംഗിച്ചു. റഷീദ് കെ. എം, ഫൈസല്‍ മുബാറക്, അഫ്‌സല്‍ സി.സി, ബാസിത് ടി.എന്‍, ബഷീര്‍ കെ, ഫാസില്‍ ടി.എന്‍, ശൗക്കത്ത് വി.കെ എന്നിവര്‍ പങ്കെടുത്തു.