ഉത്തരപ്രദേശിലെ കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം
മേപ്പയ്യൂര്‍: ഉത്തരപ്രദേശില്‍ നടന്ന കര്‍ഷകകൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മേപ്പയ്യൂര്‍ സൗത്ത്, നോര്‍ത്ത് മേഖലാ കമ്മറ്റികള്‍ സംയുക്തമായാണ് മേപ്പയൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
ഇന്നലെയാണ് ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് കയറ്റി നാല് കര്‍ഷകര്‍ അടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടത്. കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യു.പി പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ പ്രകാരം മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.
പ്രതിഷേധ പ്രകടനത്തിന് കെ.എം ലിഗിത്ത്, ധനേഷ് സി.കെ, സി.ടി പ്രദീഷ്, പി.കെ ഷിംജിത്ത്, അരുണ്‍ പി.പി എന്നിവര്‍ നേതൃത്വം നല്‍കി.