ഈസ് ഓഫ് ലിവിംഗ് സര്‍വ്വേയ്ക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി


പേരാമ്പ്ര: ഗ്രാമവികസന വകുപ്പിന്റെ ഈസ് ഓഫ് ലിവിംഗ് സര്‍വ്വേയുടെ പേരാമ്പ്ര ബ്ലോക്ക് തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ വെള്ളിയോടന്‍ കണ്ടിയില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു സര്‍വ്വെയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര വാര്‍ഡ് മെമ്പര്‍ ഷൈനി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ദീപ, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശൈലേഷ് കെ സി , വി ഇ ഒമാരായ അനീഷ് കുമാര്‍ ആര്‍ യു, പ്രദീഷ് പി കെ, എന്നിവര്‍ പങ്കെടുത്തു. 2011 ലെ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതി പ്രവര്‍ത്തനങ്ങളാണ് സര്‍വ്വേയിലൂടെ വിലയിരുത്തുന്നത്.