ഇ ശ്രീധരൻ ബിജെപി യിലേക്ക്


കോഴിക്കോട്: മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. വിജയ യാത്രയില്‍ പാര്‍ട്ടി അംഗത്വം നല്‍കി അദ്ദേഹത്തെ സ്വീകരിക്കും. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ബിജെപി യിലെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മെട്രോമാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥികളെ ഉചിതമായ സമയത്ത് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

ബിജെപിയില്‍ ചേരുന്ന കാര്യം സ്ഥിരീകരിച്ച് മെട്രോമാന്‍ ഇ.ശ്രീധരനും പ്രതികരിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ തന്നെ ബിജെപിയില്‍ ചേര്‍ന്നതുപോലെയാണ്. കുറച്ചുകാലമായി മനസ്സിലുണ്ടായിരുന്നു. സാങ്കേതികമായി അംഗത്വം സ്വീകരിച്ചാല്‍ മാത്രം മതിയെന്നും ശ്രീധരന്‍ പറഞ്ഞു.