ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വീട് എം എം മണി സന്ദര്‍ശിച്ചു


ചെറുതോണി: ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യയുടെ വീട്ടില്‍ വൈദുതവകുപ്പ് മന്ത്രി എം എം മണി സന്ദര്‍ശനം നടത്തി. സൗമ്യയുടെ മൃതശരീരം നാട്ടില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു മന്ത്രി പറഞ്ഞു. സൗമ്യയുടെ വീട്ടിലും ഭര്‍ത്തൃഗൃഹത്തിലും മന്ത്രി സന്ദര്‍ശനം നടത്തി.

സൗമ്യയുടെ മൃതശരീരം നാട്ടില്‍ എത്തിക്കുന്നതിനാവശ്യനായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും, നഷ്ടപരിഹാരത്തിന് ശ്രമം നടത്തുമെന്നും അല്ലാത്തപക്ഷം കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ശ്രമിക്കുമെന്നും എം എം മണി പറഞ്ഞു. ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍, സിപിഐ എം നേതാക്കളായ സി വി വര്‍ഗീസ്, റോമിയോ സെബാസ്റ്റാന്‍, പി ബി സബീഷ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്.