ഇവരിലാരാവും കോഴിക്കോട്ടെ വനിതാമേയര്‍…


കോഴിക്കോട് കോര്‍പറേഷനില്‍ മിന്നുന്ന വിജയം നേടിയ എല്‍ഡിഎഫ് മേയറാകാന്‍ യോഗ്യരായി ഭരണപരിചയമുളള 2 പേര്‍ വിജയിച്ചുവന്നിട്ടുണ്ട്.മേയര്‍ സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്. കോട്ടൂളി വാര്‍ഡില്‍ നിന്ന് ജയിച്ച മീഞ്ചന്ത ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എസ് ജയശ്രീ,പൊറ്റമ്മല്‍ വാര്‍ഡില്‍ നിന്ന് ജയിച്ച നടക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ബീന ഫിലിപ്പ് എന്നിവരിലൊരാളയായിരിക്കും പരിഗണിക്കുക.

അതേസമയം മേയര്‍ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് ആരേയും ഉയര്‍ത്തിക്കാട്ടിയിട്ടില്ലെങ്കിലും സാധ്യതയില്‍ ഒരുപടി മുന്നിട്ടുനില്‍ക്കുന്നത് ഡോ.എസ് ജയശ്രീക്കാണ്.കപ്പക്കല്‍ വാര്‍ഡില്‍ നിന്ന് ജയിച്ച സിപിഎം ജില്ലാകമ്മിറ്റി അംഗം സി.പി.മുസാഫര്‍ അഹമ്മദാണു ഡെപ്യൂട്ടി മേയറാകാന്‍ സാധ്യത. മുന്‍ എംഎല്‍എ സി.പി കുഞ്ഞുവിന്റെ മകനാണു മുസാഫര്‍ അഹമ്മദ് കോര്‍പറേഷനിലെ ഏറ്റവും വലിയ വാര്‍ഡുകളിലൊന്നായ കപ്പക്കലില്‍ നിന്ന് 4205 വോട്ടു നേടിയാണ് സി.പി.മുസാഫര്‍ വിജയിച്ചത്.മേയര്‍ സ്ഥാനം വനിതാ സംവരണവും മേയര്‍ സ്ഥാനാര്‍ത്ഥികള്‍ പുതുമുഖങ്ങളും ആയതിനാല്‍, നേരത്തെ കൗണ്‍സിലറായി പ്രവര്‍ത്തനപരിചയമുളള മുസാഫര്‍ അഹമ്മദ് ഡെപ്യൂട്ടി മേയര്‍ ആകണമെന്നാണു സിപിഎം ആഗ്രഹിക്കുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക