ഇലക്ട്രീഷ്യനേയോ, പ്ലംബറേയോ വിളിച്ചിട്ടു കിട്ടുന്നില്ലേ? എങ്കിലിതാ ഒരു സന്തോഷ വാര്‍ത്ത നിങ്ങളെ സഹായിക്കാന്‍ ഇവിടെ ‘സഹായി’യുണ്ട്; സേവനങ്ങള്‍ ഇനി വിരല്‍ തുമ്പില്‍
കോഴിക്കോട്: കൊവിഡ് സാഹചര്യത്തില്‍ സേവനദാതാക്കളെ തേടി ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്കായി പുതിയ പദ്ധതി. കോഴിക്കോട്ടെ വിവിധ സേവന ദാതാക്കളെയും സേവനം ആവശ്യമുള്ളവരെയും ഒരു കുടക്കീഴില്‍ ഒരുക്കുകയാണ് നമ്മുടെ കോഴിക്കോട് മൊബൈല്‍ ആപ്ലിക്കേഷനിലുടെ. ആപ്ലിക്കേഷനിലെ സഹായി പോര്‍ട്ടല്‍ വഴി ഏതു സേവനവും ഇനി പൊതുജനങ്ങള്‍ക്ക് ലഭ്യമാകും
ഇലക്ട്രീഷ്യനേയോ, പ്ലംബറേയോ , കാര്‍പ്പന്ററേയോ, വീട്ട് ജോലിക്കാരെയോ സേവനം ഏതുമാകട്ടെ, നിങ്ങളെ സഹായിക്കാന്‍ ഇവിടെ സഹായിയുണ്ട്. പൊതുജനങ്ങള്‍ക്ക് ഗാര്‍ഹിക-വ്യാവസായിക മേഖലകളിലെ വിദഗ്ധ സേവനങ്ങള്‍ ഇനി വിരല്‍ തുമ്പില്‍ ലഭ്യമാകും.
എങ്ങനെ ബുക്ക് ചെയ്യാം
- നമ്മുടെ കോഴിക്കോട് മൊബൈല്‍ ആപ്ലിക്കേഷനിലെ മൂന്നാമത്തെ നമ്മുടെ ആപ്‌സ് ടാബിലൂടെ സഹായി പോര്‍ട്ടലില്‍ പ്രവേശിക്കാം.
- സേവനം ആവശ്യമുള്ളവര്‍ക്ക് വിവിധതരം സേവന ദാതാക്കളെ കണ്ടെത്താനും സേവനത്തിനായി ബുക്ക് ചെയ്യാനും സഹായി വഴി സാധിക്കും.
- സേവനം തേടുന്നവര്‍ക്ക് പരസ്പര ധാരണയോടെയും ആപ്ലിക്കേഷനില്‍ ദാതാക്കള്‍ നല്‍കുന്ന നിരക്കുകളെയും അടിസ്ഥാനമാക്കി പണമടയ്ക്കാന്‍ കഴിയും.
- ആദ്യത്തെ ആഴ്ച സേവന ദാതാക്കള്‍ക്ക് ആപ്ലിക്കേഷനില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം.
- സര്‍വ്വീസുകള്‍ ലഭിക്കാന്‍ ഒരാഴ്ച കാത്തിരിക്കാം.