‘ഇരു വൃക്കകളും തകരാറിലാണ്, ജീവിതം തിരികെപ്പിടിക്കണം’; ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടി കോട്ടൂര്‍ സ്വദേശി റഫീഖ്


പേരാമ്പ്ര: കുടുംബം പുലര്‍ത്താന്‍ ചെറുപ്രായത്തിലേ വിദേശത്തേക്ക് തിരിച്ച യുവാവ് തിരികെ നാട്ടിലെത്തിയത് ഇരു വൃക്കകളും തകരാറിലായാണ്. നാല്‍പ്പത്തിയാറുകാരനായ പുളിയോട്ടുമുക്കിലെ പുതിയോട്ടില്‍ റഫീഖ് പ്രവാസ ജീവിതത്തിനിടെ സ്വരുക്കൂട്ടിയ പണമുള്‍പ്പെടെ ചികിത്സക്ക് മുടക്കി. റഫീഖിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരമെങ്കില്‍ വൃക്ക മാറ്റിവെക്കലല്ലാതെ മറ്റു മാര്‍ഗമില്ല.

അടിയന്തരമായി വൃക്ക മാറ്റിവെച്ചാല്‍ മാത്രമേ റഫീഖിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് 40 ലക്ഷം രൂപ ചെലവ് വരും. പ്രായമായ ഉമ്മയും ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളും അടങ്ങിയ റഫീഖിന്റെ കുടുംബത്തിന് ഈ വലിയ തുക കണ്ടെത്തുക പ്രയാസമാണ്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ച് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. റഫീഖിന്റെ ചികിത്സയ്ക്കായി നമുക്ക് കൈകോര്‍ക്കാം.

പഞ്ചാബ് നാഷണൽ ബാങ്ക് പേരാമ്പ്ര ശാഖ

Account number : 433600010311 2448

lFSC code: PUNB0433600

ഭാരവാഹികള്‍:

  • കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് (ചെയര്‍മാന്‍)
  • എം. കെ. അസീസ് (കണ്‍വീനര്‍) – 9446645885
  • അസീസ് ഇല്ലത്ത് (ട്രഷറര്‍)