ഇരിങ്ങലില്‍ ഭ്രാന്തന്‍ നായയുടെ ആക്രമണം; വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്


പയ്യോളി: ഇരിങ്ങലില്‍ ഭ്രാന്തന്‍ നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കടിയേറ്റു. വിദ്യാര്‍ത്ഥിയടക്കം മൂന്നു പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇരിങ്ങല്‍ സര്‍ഗ്ഗാലയക്ക് സമീപം വലിയ കടവത്ത് ഭാഗത്ത് ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

മൂന്ന് പേരേ ആക്രമിച്ച നായ പിന്നീട് മറ്റു പലരുടേയും പിന്നാലെ ഓടിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഒരു സ്ത്രീയുടെ പിന്നാലെ കടിക്കാനായി നായ ഓടിയെങ്കിലും മുണ്ടിന് മാത്രം കടിയേറ്റതിനാല്‍ ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉച്ചയോടെ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നതിന് ശേഷമാണ് പ്രദേശത്തെ പരിഭ്രാന്തി മാറിയത്.

നായയുടെ ആക്രമണത്തില്‍ ആദികിഷന്‍, അഭിനന്ദ് , കെ.ടി.രാജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.