ഇരിങ്ങത്ത് വനിതാ സഹകരണസംഘം ഉദ്ഘാടനം ചെയ്‌തു


പയ്യോളി: മേപ്പയ്യൂർ, തുറയൂർ പഞ്ചായത്തുകൾ പ്രവർത്തനപരിധിയായി ഇരിങ്ങത്ത് ടൗണിൽ തുടങ്ങിയ വനിതാ സഹകരണസംഘം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ് ശ്യാമ ഓടയിൽ അധ്യക്ഷത വഹിച്ചു. നിത്യനിധി നിക്ഷേപം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദനും, ജി.ഡി.എസ് തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷും, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജനും വായ്പ വിതരണം മനയത്ത് ചന്ദ്രനും, ഫോട്ടോ അനാച്ഛാദനം തുറയൂർ വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിലും ഷെയർ സർട്ടിഫിക്കറ്റ് എൻ.കെ.വത്സനും ഉദ്ഘാടനം ചെയ്തു.

ഓണററി സെക്രട്ടറി എം.സി.ജിജില, മധു മാവുള്ളാട്ടിൽ, സംഘം വൈസ് പ്രസിഡന്റ് അനിത ചാമക്കാലയിൽ എന്നിവർ സംസാരിച്ചു.