‘ഇപ്പോള്‍ കല്യാണം കഴിഞ്ഞേയുള്ളു?’; ദുബായിലെ ഗ്രൗണ്ടില്‍ നിന്ന്‌ മലയാളി ദമ്പതികളോട് സഞ്ജു സാംസണിന്റെ കുശലാന്വേഷണം; വീഡിയോ വൈറൽ


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണ്‍ മിന്നും ഫോമില്‍ തുടരുകയാണ്. സ്ഥിരതയില്ല എന്ന വിമര്‍ശകരുടെ സ്ഥിരം പല്ലവികള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കുന്ന സഞ്ജുവിനെയാണ് യുഎഇയില്‍ കാണുന്നത്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കേവലം 57 പന്തില്‍ നിന്ന് 82 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും മൂന്ന് സിക്സറുകളും വലം കൈയ്യന്‍ ബാറ്ററുടെ ഇന്നിങ്സിന്‍ ഉള്‍പ്പെടുന്നു. പ്രകടനത്തിന്റെ പകിട്ടു കൂട്ടി ഓറഞ്ച് ക്യാപും സഞ്ജു സ്വന്തമാക്കി.

ഹൈദരാബാദിനെതിരായ മത്സരശേഷം ഗ്രാലറിയിലുള്ള മലയാളികളുമായി കുശലാന്വേഷണം നടത്തുന്ന സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബൗണ്ടറി ലൈനിന്റെ അരികില്‍ നിന്ന് അടുത്തിടെ വിവാഹം കഴിഞ്ഞ ദമ്പതികളോട് വിശേഷങ്ങള്‍ ചോദിക്കുന്ന സഞ്ജുവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് എത്ര നാളായെന്നും, ഇരുവരും യുഎഇയില്‍ സെറ്റില്‍ഡാണോ എന്നും താരം ചോദിക്കുന്നു.

നിലവില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പത്ത് മത്സരങ്ങളില്‍ നിന്ന് നാല് ജയവുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമെ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാനാകൂ. അതേസമയം ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍ പഞ്ചാബ് കിങ്സിനേയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനേയും നേരിടും.

വീഡിയോ കാണാം: