ഇന്ന് മുതൽ! കുട്ടികൾക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ രജിസ്ട്രേഷന് ആരംഭം; അറിയാം വിശദമായി


തിരുവനന്തപുരം: കുട്ടികൾക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ രജിസ്ട്രേഷന് ഇന്ന് മുതല്‍. കോവാക്സിനാണ് നല്‍കുന്നത്.
ഓൺലൈനിലൂടെ രജിസ്‌ട്രേഷന്‍ നടത്താം. കോവിന്‍ ആപ്പും ഇതിനായി ഉപയോഗിക്കാം.

2007-ലോ മുൻപോ ജനിച്ച 15-18നും ഇടയില്‍ പ്രായക്കാരായ കുട്ടികള്‍ക്കാണ് വാക്സിന്‍. ജനുവരി മൂന്നുമുതല്‍ ആണ് വാക്‌സിന്‍ വിതരണം ആരംഭിക്കുക. പ്രത്യേക കേന്ദ്രത്തില്‍ വെച്ചാകും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ്.

ഒരു മൊബൈല്‍ നമ്പർ ഉപയോഗിച്ച്‌ കോവിന്‍ ആപ്പിലൂടെ നാലുപേര്‍ക്ക് വരെ രജിസ്റ്റര്‍ചെയ്യാം. തിരിച്ചറിയല്‍ രേഖയായി ആധാറിനുപുറമേ സ്കൂള്‍ ഐ.ഡി. കാര്‍ഡും പരിഗണിക്കും. കുട്ടികള്‍ക്ക് ഒറ്റയ്ക്കോ അച്ഛനമ്മമാര്‍ക്കൊപ്പമോ രജിസ്‌ട്രേഷന്റെ ഭാഗമാകാം.