കോഴിക്കോട് മോക്ക്ഡ്രില്ലിനിടെ ആംബുലന്‍സിലും കാറിലുംവെച്ച് പീഡിപ്പിച്ചെന്ന് പതിനഞ്ചുകാരന്റെ പരാതി; പഞ്ചായത്ത് മെമ്പര്‍ക്കെതിരെ പോക്‌സോ കേസ്
കോഴിക്കോട്: കഴിഞ്ഞ ദിവസം നടന്ന മോക്ക് ഡ്രില്ലിന് ശേഷം പതിനഞ്ചുകാരനെ മാവൂര്‍ പഞ്ചായത്ത് അംഗം പീഡിപ്പിച്ചതായി പരാതി. ആംബുലന്‍സിലും കാറിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മാവൂര്‍ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ വൈകുന്നേരം നടന്ന മോക്ക്ഡ്രില്ലിനിടെയായിരുന്നു സംഭവം.
പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനത്തൊട്ടാകെ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ മോക്ക്ഡ്രില്ലിന് ശേഷമാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. മോക്ക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
മാവൂര്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഉണ്ണികൃഷ്ണന്‍ ഒളിവിലാണെന്നാണ് സൂചന. കുട്ടിയുടെ മൊഴി ഇന്ന് മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും.