ഇന്ധനവില മൂന്നക്കം ലക്ഷ്യമാക്കി കുതിക്കുന്നു; കൊയിലാണ്ടിയിൽ ഇന്ന് പെട്രോളിന് 91.09 രൂപയും, ഡീസലിന് 85.75 രൂപയും


കൊയിലാണ്ടി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. അതോടെ ഇന്ന് കൊയിലാണ്ടിൽ ഒരു ലിറ്റർ പെട്രോളിന് 91.09 രൂപയും, ഒരു ലിറ്റർ ഡീസലിന് 85.75 രൂപയുമായി.

പെട്രോളിന്റെയും ഡീസലിന്റെയും പ്രതിദിനമുള്ള വര്‍ധനവില്‍ ദുരിതത്തിലായിക്കഴിഞ്ഞ സാദാരണക്കാരിലേക്ക് വീണ്ടും സമ്മർദ്ദം നൽകുകയാണ് കേന്ദ്രസർക്കാർ. ഇക്കഴിഞ്ഞ ഒരാഴ്ചയായി പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വിലകൂടിയിരുന്നു. അതേസമയം, ഇന്ധന വില ഉയരുന്ന വിഷയത്തില്‍ തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു.

ഇന്ധന വിലയിലെ കേന്ദ്ര നികുതിയുടെ ഭാഗം കുറയ്ക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. കേന്ദ്രം നിലപാട് കടുപ്പിക്കുമ്പോള്‍ ഒരോ ദിനവും ഇന്ധന വില മൂന്നക്കം ലക്ഷ്യമാക്കി കുതിക്കുകയാണ്.