ഇന്ധന വില വര്‍ദ്ധനവ്; ചാനിയം കടവ് മുതല്‍ പന്നിമുക്ക് വരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധ സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു


പേരാമ്പ്ര : പ്രതിസന്ധി കാലത്ത് പെട്രോൾ ഡീസൽ വില വർധനവിലൂടെ ജനങ്ങളെ പിഴിയുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ ചെറുവണ്ണൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാനിയം കടവ് മുതൽ പന്നിമുക്ക് വരെ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ആർ ഷഹിൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ദുരിതം മനസിലാക്കി അധിക നികുതി വരുമാനം കുറയ്ക്കാൻ കേന്ദ്ര കേരള സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഫൈസൽ പാലിശേരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ആർ പി ഷോഭിഷ് , അഖിൽ ഹരികൃഷ്ണൻ ,ബാസിൽ പാലിശേരി, കിഷോർകാന്ത് മുയിപ്പോത്ത് , ഇ സി മനുലാൽ ചെറുവണ്ണൂർ,വിപിൻ രാജ് നിരപ്പം, സിയാദ് അന്നച്ചാലിൽ,നജീബ് കക്കറമുക്ക്,ബിജിലേഷ് , ഷാഫി, ജാഫർ പട്ടയാട്ട് റഫീഖ് നിരപ്പം, നേതൃത്വം നൽകി.