ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധം; 21ന് ഗതാഗത സ്തംഭനസമരം
കോഴിക്കോട്: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ചും സംയുക്ത ട്രേഡ് യൂണിയന് ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഗതാഗത സ്തംഭനസമരം നടത്തും. പകല്‍ 11 മുതല്‍ 11.15 വരെയാണ് സമരം.
എല്ലാ മോട്ടോര്‍ വാഹനങ്ങളും ഈ സമയത്ത് നിര്‍ത്തിയിടും. ജില്ലയിലെ 25 പഞ്ചായത്ത് കേന്ദ്രത്തിലും നഗരസഭകളിലെ 40 കേന്ദ്രത്തിലും കോര്‍പറേഷനില്‍ 250 കേന്ദ്രങ്ങളിലും സമരം നടക്കും. സമരം വിജയിപ്പിക്കാന്‍ എല്ലാ തൊഴിലാളികളോടും വാഹന ഉടമകളോടും അഭ്യര്‍ത്ഥിക്കുന്നതായി സംയുക്ത ട്രേഡ് യൂണിയന് ജില്ലാ കണ്‍വീനര്‍ ടി ദാസന് പറഞ്ഞു.