ഇന്ധന വിലവര്‍ദ്ധന; യൂത്ത് ലീഗ് പേരാമ്പ്രയില്‍ ബൈക്ക് തള്ളി പ്രതിഷേധിച്ചു
പേരാമ്പ്ര: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നികുതി ഇളവ് നല്‍കി അടിക്കടി ഉള്ള ഇന്ധന വില വര്‍ധനവില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നാവിശ്യപ്പെട്ടു കൊണ്ട് യൂത്ത് ലീഗ് കടിയങ്ങാട് ടൗണില്‍ ബൈക്ക് തള്ളി പ്രതിഷേധ പ്രകടനം നടത്തി. സുബൈര്‍ ഉദ്ഘാടനം ചെയ്തു. റഷീദ് കെ, നവാസ് വി.കെ, എ.കെ ഷബീര്‍, ഹാഷിം കുന്നുമ്മല്‍, റംഷി വി.പി, ഷാജിക്ക് ഒ.സി നേതൃത്വം നല്‍കി.
സംസ്ഥാനത്തെ നിലവില്‍ പെട്രോള്‍ വില 110നും ഡീസല് വില 104 നും മുകളിലാണ്. ഒരുമാസത്തിനിടെ ഡീസലിന് 8 രൂപ 12 പൈസയും, പെട്രോളിന് 6 രൂപ 42 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.