ഇന്ധന വിലവര്‍ദ്ധനവിനെതിരെ മഹിളാ ജനതാദള്‍ പ്രതിഷേധം


മേപ്പയൂര്‍: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മഹിളാ ജനതാദള്‍ മേപ്പയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയൂര്‍ പെട്രോള്‍ പമ്പിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ മഹിളാ ജനതാദള്‍ ജില്ലാ സെക്രട്ടറി പി മോനിഷ ഉദ്ഘാടനം ചെയ്തു. മഹിളാ ജനതാദള്‍ പഞ്ചായത്ത് പ്രസിഡന്റ് ലിന്‍സ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ , പി ബാലന്‍ മാസ്റ്റര്‍ കെ.കെ നിഷിത, പ്രിയപുത്തലത്ത്, അനിത കെ.എം, അഞ്ജിത എന്നിവര്‍ സംസാരിച്ചു.