ഇന്ധന നികുതി കൊള്ളയ്‌ക്കെതിരെ പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് വിളംബര സമരം നടത്തി



പേരാമ്പ്ര: ഇന്ധന നികുതി കൊള്ളയ്‌ക്കെതിരെ പേരാമ്പ്രയിലെ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ മുസ്ലിം യൂത്ത് ലീഗ് വിളംബര സമരം നടത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഇന്ധന കൊള്ളയ്‌ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമായിരുന്നു സമരം.

ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പാലേരി-ചെറിയ കുമ്പളം പെട്രോള്‍ പമ്പിന് മുമ്പില്‍ നടത്തിയ വിളംബര സമരം പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. കെ.കെ.സി സമീര്‍ അധ്യക്ഷനായി. നാസര്‍ താനി,
സിദ്ധീഖ് തൊണ്ടിയില്‍, മജീദ് ആലിച്ചേരി, ഖാലിദ് സി.എം, ഷഫീഖ് കാന്തി, ഫാസില്‍ ടി.കെ, അജ്‌നാസ് കൊയപ്ര, മുനീര്‍ പാറക്കടവ് എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര, നൊച്ചാട്, ചങ്ങരോത്ത്, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലും പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ യൂത്ത് ലീഗ് സമരം നടന്നു. അതേസമയം കൂത്താളിയില്‍ നടത്തേണ്ടിയിരുന്ന വിളംബരസമരം കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകളുടെ മരണത്തെ തുടര്‍ന്ന് ഒഴിവാക്കി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.