ഇന്ധനവിലയില്‍ വീണ്ടും സമരവുമായി കോണ്‍ഗ്രസ്; തിങ്കളാഴ്ച ചക്രസ്തംഭന സമരം; ഇത്തവണ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ (വീഡിയോ കാണാം)
കണ്ണൂര്‍: ഇന്ധനവിലയില്‍ സമരം തുടരാന്‍ കോണ്‍ഗ്രസ്. സംസ്ഥാനം നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. കൊച്ചിയിലെ ദേശീയപാതാ ഉപരോധത്തിലെ പോലെ ഇത്തവണ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ ആസ്ഥാനങ്ങളിലാണ് ചക്രസ്തംഭനസമരം നടക്കുക. രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കുമെന്നും ഇതിനായി എ.ഐ.സി.സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില കുറയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രത്തെക്കാള്‍ ഏറെ പ്രതീക്ഷിച്ചത് കേരള സര്‍ക്കാരില്‍ നിന്നാണ്. എന്നാല്‍ അതുണ്ടായില്ല. സംസ്ഥാനത്തിന് നികുതി കുറയ്ക്കില്ലെന്ന് വാശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം കുറച്ചത് കുറവാണ്, എങ്കില്‍പ്പോലും അവരതു ചെയ്തുവെന്നും കെ. സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
വീഡിയോ കാണാം: