‘ഇന്ത്യ വില്‍പ്പനയ്ക്ക്, സമരമാകുക’; പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐയുടെ ഗാന്ധി സ്മൃതി ജ്വാല


പേരാമ്പ്ര: ഗാന്ധി ജയന്തി ദിനത്തില്‍ ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ‘ഇന്ത്യ വില്‍പനയ്ക്ക് സമരമാവുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ഗാന്ധി സ്മൃതി ജ്വാല സംഘടിപ്പിച്ചു. പാലേരിയില്‍ നിന്ന് ആരംഭിച്ച റാലി ഡി.വൈ.എഫ്.ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി സി.വി. രജീഷ് ഉദ്ഘാടനം ചെയ്തു.

കടിയങ്ങാട് വെച്ച് ചേര്‍ന്ന സമാപന സമ്മേളനം അനൂപ് കക്കോടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറര്‍ ടി.സി ജിബിന്‍ ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊലി കൊടുത്തു. മുസ്‌ലിം ലീഗില്‍ നിന്ന് രാജിവെച്ച് വന്ന റഫീഖിന് യോഗത്തില്‍ സ്വീകരണം നല്‍കി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ് എന്നിവര്‍ സംസാരിച്ചു. ബിപിന്‍ എ.പി. സ്വാഗതം പറഞ്ഞ യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പി.എസ്. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. രൂപഷ് സി.കെ, രജിത്ത് എസ്.യു, പി.സി സജി ദാസ്, ആദിത്യ സുകുമാരന്‍, സുജീഷ്, അഖില, കിരണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.