ഇന്ത്യ- യു.കെ വിമാന സര്‍വീസ് ജനുവരി 8 മുതൽ പുനരാരംഭിക്കും


ഇന്ത്യയും യു.കെയും തമ്മിലുള്ള വിമാന സര്‍വീസ് ജനുവരി 8 മുതൽ പുനരാരംഭിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി. വെള്ളിയാഴ്ച മന്ത്രി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് യു.കെയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യയും യു.കെയും തമ്മിലുള്ള വിമാന സര്‍വീസ് കഴിഞ്ഞ മാസം നിർത്തിവെച്ചത്.

“ഇന്ത്യയും യു.കെയും തമ്മിലുള്ള വിമാനങ്ങൾ 2021 ജനുവരി 8 മുതൽ പുനരാരംഭിക്കുമെന്ന് തീരുമാനിച്ചു. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് മാത്രം പുറപ്പെടുന്ന ഇരു രാജ്യങ്ങളിലെയും വിമാനങ്ങൾക്കായി ജനുവരി 23 വരെ പ്രവർത്തനം ആഴ്ചയിൽ 15 ഫ്ലൈറ്റുകളായി പരിമിതപ്പെടുത്തും. @ഡി‌ജി‌സി‌എ ഇന്ത്യ ഉടൻ തന്നെ വിശദാംശങ്ങൾ നൽകും, ” ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.