ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് അര്‍ഹനായി പയ്യോളിയിലെ കൊച്ചുമിടുക്കന്‍ മാസ്റ്റര്‍ ദേവ് രുദ്രാക്ഷ്‌


പയ്യോളി: ഇന്ത്യ ബുക്ക്‌ ഓഫ് – 2021 റെക്കോർഡ്സിന്റെ
ടാലെന്റ്റ് വിഭാഗത്തിൽ അനുമോദനത്തിന് അർഹനായി രണ്ടു വയസ്സും നാലുമാസവും പ്രായമുള്ള ദേവ് രുദ്രാക്ഷ്. ഈ കൊച്ചു മിടുക്കൻ 30ൽ പരം വ്യക്തിത്വങ്ങളെയും, 50ൽ പരം പക്ഷി മൃഗാദികളെയും, മനുഷ്യ ശരീര അവയവങ്ങളെയും, പച്ചക്കറി പഴവർഗങ്ങളെയും നിശ്ചിത സമയത്തിൽ തിരിച്ചറിയും. അങ്ങനെ തിരിച്ചറിയുന്ന വീഡിയോസാണ് അനുമോദനത്തിന് അർഹനാക്കിയത്.

ദേവ് രുദ്രാക്ഷ് ബഹ്‌റൈൻ പ്രവാസിയായ ജിതേഷ് സൗമ്യ ദമ്പതികളുടെ ഏക മകനാണ്. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് അലേഖനം ചെയ്ത മെഡലും, പ്രശംസി പത്രവും ദേവ് രുദ്രാക്ഷ് കൈപറ്റി.