ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ കൊയിലാണ്ടി താലൂക്ക് ആസ്ഥാനം അപകട ഭീഷണിയിൽ


കൊയിലാണ്ടി: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ആസ്ഥാനമായ റെഡ് ക്രോസ്സ് ഭവൻ ഏത് നിമിഷവും പൊട്ടിവീഴാവുന്ന വടുവൃക്ഷത്തിന്റെ ഭീഷണിയിൽ.
താലൂക്കിലെ എല്ലാ ദുരന്ത മേഖലയിലും റെഡ്ക്രോസ്സ് വളണ്ടിയർമാർ വളരെ സജീവമാണ്. ലോക് ഡൗൺ സമയത്ത് രോഗികൾക്ക് മരുന്നെത്തിക്കുന്നതുമായി ബന്ധപ്പെട്ടു വളണ്ടിയർമാർ ഇവിടെയാണ് ഒത്തുചേരാറ്.

ദുരന്ത നിവാരണ പ്രവർത്തനങ്ങളിലേർപ്പെടുന്ന വളണ്ടിയർമാർ തന്നെ വൻ ദുരന്തത്തെ നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് താലൂക്ക് കമ്മിറ്റി. സൊസൈറ്റി ഭാരവാഹികൾ ഇത് സംബന്ധമായി ജില്ലാ ദുരന്ത നിവാരണ അതോരിറ്റിക്ക് പരാതി സമർപ്പിച്ച് പരിഹാരം പ്രതീക്ഷിച്ചിരിക്കുകയാണ്.