ഇന്ത്യാ ബുക്ക് ഓഫ് റെകാര്‍ഡ്‌സ് സ്വന്തമാക്കിയ മുയളിയങ്ങലിലെ മേധ ഇഷാനിയെ അനുമോദിച്ചു


പേരാമ്പ്ര: ഇന്ത്യാ ബുക്ക് ഓഫ് റെകാര്‍ഡ്‌സില്‍ ഇടം നേടിയ നാല് വയസ്സുകാരി മേധ ഇഷാനിയെ ചേനോളി രാജീവ് രത്‌ന കൂട്ടായ്മ അനുമോദിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും നൊച്ചാട് പഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ കെ.മധുകൃഷണന്‍ ഉപഹാരം നല്‍കി.

ഇംഗ്ലീഷിലും മലയാളത്തിലുമായുള്ള 10 നഴ്സറി ഗാനങ്ങളും 15 സിനിമാഗാനങ്ങളും മനഃപാഠമാക്കി പാടുകയും പന്ത്രണ്ടോളം വിവിധതരത്തിലുള്ള ഗാനങ്ങള്‍ക്ക് ചിട്ടയോടെ പെര്‍ഫോമിങ് നടത്തുകയും ചെയ്താണ് മേധ ഇഷാനി അംഗീകാരത്തിന് അര്‍ഹയായത്.

ചടങ്ങില്‍ രഞ്ജിത് തുമ്പക്കണ്ടി, ദിനേശ് മാവിലകണ്ടി, സുരേഷ് മായിഞ്ചേരി, ദീപേഷ് തുമ്പക്കണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.