ഇന്ത്യയിൽ കൊവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി തേടി ഫൈസർ


ഡൽഹി: കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി ഡ്രഗ്‌സ് കൺട്രോളർ ഒഫ് ഇന്ത്യയ്ക്ക് ഫൈസർ കമ്പനി അപേക്ഷ നൽകി. തങ്ങളുടെ വാക്‌സിൻ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.

അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്.ഫൈസർ വാക്‌സിൻ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നില്ല. സാധാരണയായി ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്‌സിനുകൾക്കാണ് അനുമതി നൽകാറുള്ളത്.

95% വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്.ഇത് മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഫൈസർ വാക്‌സിന് നേരത്തെ ബ്രിട്ടനും ബഹ്‌റൈനും അനുമതി നൽകിയിരുന്നു.