ഇന്ത്യയില്‍ നിന്ന് യുഎയിലേക്കുള്ള യാത്രവിമാനങ്ങള്‍ ജൂലായ്ഏഴ് മുതല്‍ ആരംഭിച്ചേക്കാമെന്ന് എമിറേറ്റ്‌സ്; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു


കോഴിക്കോട് : ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

യുഎഇ ഗവ.വകുപ്പുകളില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്ന് ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായി എമിറേറ്റ്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വൈകാതെ ഇതുസംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

അതേസമയം, എമിറേറ്റ്സിന്റെ വെബ് സൈറ്റില്‍ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് ദുബായിലേയ്ക്ക് വണ്‍വേ എക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. എന്നാല്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്പ്രസ്, മറ്റു സ്വകാര്യ വിമാനകമ്പനികള്‍ എന്നിവ ഇതുവരെ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിട്ടില്ല.