ഇനി യാത്ര സുഗമം; ചങ്ങരോത്ത് പഞ്ചായത്തിലെ ഇല്ലത്ത് മുക്ക് – പാറക്കെട്ട് റോഡ് നാടിന് സമര്‍പ്പിച്ചു


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ ഇല്ലത്ത് മുക്ക് – പാറക്കെട്ട് റോഡ് നാടിന് സമര്‍പ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു റോഡിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ പി.ടി അഷറഫ്, കെ.കെ വിനോദന്‍ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ കെ എം സുരേഷ് എന്‍. നിധീഷ് , കെ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗം കെ.ആര്‍ ആതിര സ്വാഗതവും ടി.വി വിനോദന്‍ നന്ദിയും പറഞ്ഞു.