ഇനി നിന്ന് കാല്‍കഴക്കേണ്ട; കല്ലോടില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച സിസ്റ്റര്‍ ലിനി സ്മാരക ബസ് ബേ നാടിനു സമര്‍പ്പിച്ചു


പേരാമ്പ്ര: സിസ്റ്റര്‍ ലിനിയുടെ സ്മരണക്കായി കല്ലോട് നിര്‍മ്മിച്ച
സിസ്റ്റര്‍ ലിനി സ്മാരക ബസ് ബേ നാടിനു സമര്‍പ്പിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച 20.5 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ബേ നിര്‍മിച്ചത്. ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സ്റ്റീല്‍ പ്ലേറ്റില്‍ നിര്‍മിച്ച ലിനിയുടെ രേഖാചിത്രവും മരണക്കിടക്കയില്‍ നിന്ന് ലിനി ഭര്‍ത്താവ് സജീഷിനെഴുതിയ കത്തും ബസ് ബേയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി എന്‍ജിനിയര്‍ സൗദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, പഞ്ചായത്തംഗങ്ങളായ വിനോദ് തിരുവോത്ത്, കെ.അമ്പിളി, താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ആര്‍ ഷാമിന്‍, മുന്‍ എംഎല്‍എ എ.കെ പത്മനാഭന്‍, കെ.പി ഗംഗാധരന്‍ നമ്പ്യാര്‍, ടി.ശിവദാസന്‍, വി.കെ അസീസ്, പ്രകാശന്‍ കിഴക്കയില്‍, എന്‍.കെ കുഞ്ഞമ്മത് തുടങ്ങിയര്‍ സംസാരിച്ചു. ലിനിയുടെ അമ്മ രാധ, ഭര്‍ത്താവ് സജീഷ്, മക്കള്‍ റിതുല്‍, സിദ്ധാര്‍ത്ഥ് എന്നിവര്‍ സന്നിഹിതരായി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് സ്വാഗതവും കെ.എന്‍ ശാരദ നന്ദിയും പറഞ്ഞു.