ഇനി ഈമോജികള്‍ ശബ്ദിക്കും; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചര്‍


കോഴിക്കോട്‌:പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചർ. ഇമോജികളിലാണ് ഫേസ്ബുക്കിൻ്റെ പുതിയ പരീക്ഷണം. ഇമോജികൾ അയക്കുംപോൾ അതിനനുസരിച്ചുള്ള ശബ്ദം കേൾക്കുന്ന ഇമോജികളാണ് പുതിയ ഫീച്ചറിൽ ഉള്ളത്. ‘സൗണ്ട്മോജി’ എന്നാണ് ശബ്ദം കേൾക്കുന്ന ഈ ഇമോജികളുടെ പേര്. ഫേസ്ബുക്ക് സിഇഓ മാർക്ക് സുക്കർബർഗ് തന്നെയാണ് പുതിയ ഫീച്ചറിനെപ്പറ്റി വ്യക്തമാക്കിയത്.

സൗണ്ട്മോജി ഉപയോഗിക്കാൻ ചാറ്റ് ബോക്സിലെ ഇമോജികൾ എടുത്ത് വലതുവശത്തെ സ്പീക്കറിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന ഇമോജികളെല്ലാം സൗണ്ട്മോജികളാണ്.