ഇതാണ് ഞങ്ങ പറഞ്ഞ കുട്ടി നടൻ; പി.ജെ ആൻ്റണി സ്മാരക അവാർഡ് മികച്ച ബാല താരം കൊയിലാണ്ടിക്കാരൻ വൈഷ്ണവ് പ്രശാന്ത്


കൊയിലാണ്ടി: പതിമൂന്നാമത് ഭരത് പി.ജെ ആൻ്റണി സ്മാരക ദേശീയ ചലച്ചിത്ര അവാർഡ് മികച്ച ബാലതാരമായി കൊയിലാണ്ടിക്കാരൻ വൈഷ്ണവ് പ്രശാന്ത്. തൃശൂർ വൺ ടൂ വൺ ഫിലിംസ് കലാസമിതിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

പത്ത് മിനുട്ടിൽ താഴെ ദൈർഘ്യമുള്ള ഹ്രസ്വചിത്ര വിഭാഗത്തിൽ മികച്ച ബാലനടനായാണ് വൈഷ്ണവിനെ തെരഞ്ഞെടുത്തത്. കൊയിലാണ്ടി കൊല്ലം സ്വദേശിയായ വൈഷ്ണവ് കൊല്ലം യു.പി സ്കൂളിലെ അഞ്ചാം ക്‌ളാസ്‌ വിദ്യാർത്ഥിയാണ്.

കുട്ടേട്ടൻസ് ഫിലിംസിന്റ ബാനറിൽ ഉജീഷ് പുനത്തിൽ പിഷാരികാവ് നിർമ്മിച്ച മഞ്ചാടി പ്രശാന്ത് ചില്ല ഒരുക്കിയ ഹ്രസ്വചിത്രമാണ്. ഡിസംബർ 30ന് തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ അവാർഡ് നൽകും.