ഇടുക്കിയിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ


ഇടുക്കി: ഇടുക്കിയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിവാഹം കഴിഞ്ഞ് ഒരു വര്ഷം തികയും മുൻപാണ് മരണം. ഭർതൃവീട്ടിൽ യുവതി ഗാർഹിക പീഡനം നേരിട്ടുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

കട്ടപ്പന മാട്ടുക്കട സ്വദേശി അമലാണ് അറസ്റ്റിലായത്. അമലിന്റെ ഭാര്യ ധന്യ കഴിഞ്ഞ മാർച്ചിലാണ്‌ വീട്ടിലെ ജനലിൽ തൂങ്ങി മരിച്ചത്. പീരുമേട്​ ഡി.വൈ.എസ്​.പിയാണ്​ അമലിനെ അറസ്റ്റ്​ ചെയ്​തത്.