ഇടിമിന്നലടിച്ചാല്‍ ‘മിന്നല്‍ മുരളി’യാകുമോ? മിന്നല്‍ അപകടങ്ങളെ കുറിച്ചും മുന്‍കരുതലുകളെ കുറിച്ചും വിശദമായി അറിയാം (വീഡിയോ കാണാം)


പേരാമ്പ്ര: സിനിമാ പ്രേമികള്‍ കാത്തിരുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ ഇന്ന് നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങുകയാണ്. ഇടിമിന്നലേല്‍ക്കുന്നതോടെ അമാനുഷിക ശക്തികള്‍ ലഭിക്കുന്ന മുരളി എന്ന നാട്ടുമ്പുറത്തുകാരന്‍ മിന്നല്‍ മുരളിയെന്ന സൂപ്പര്‍ ഹീറോ ആയി മാറുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇടിമിന്നലേറ്റാല്‍ അസാധാരണ ശക്തികളോടെ സൂപ്പര്‍ ഹീറോയായി മാറുകയല്ല ചെയ്യുക. മരണത്തിലേക്ക് ഉള്‍പ്പെടെ നയിച്ചേക്കാവുന്ന ഗുരുതരമായ വൈദ്യുതാഘാതമാണ് മിന്നലേല്‍ക്കുന്നവര്‍ക്ക് സംഭവിക്കുക. ലക്ഷക്കണക്കിന് വോള്‍ട്ട് വൈദ്യുതിയും പതിനായിരക്കണക്കിന് ഡിഗ്രി താപവുമാണ് മിന്നല്‍ സൃഷ്ടിക്കുന്നത് എന്നറിയുമ്പോള്‍ തന്നെ മനസിലാക്കാം, മിന്നല്‍ എത്രത്തോളം അപകടകാരിയാണെന്ന്.

മിന്നല്‍ അപകടങ്ങള്‍ എങ്ങനെ സംഭവിക്കുന്നു, എങ്ങനെ ചെറുക്കാം, അപകടമുണ്ടായാല്‍ എന്ത് ചെയ്യണം, മിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ തുടങ്ങിയ എല്ലാ കാര്യങ്ങളും നമ്മള്‍ സ്‌കൂള്‍ ക്ലാസുകള്‍ മുതല്‍ തന്നെ പാഠപുസ്തകങ്ങളിലൂടെ പഠിക്കുന്നതാണ്. എന്നാല്‍ ഭൂരിഭാഗം പേരും അതൊന്നും ഗൗരവമായി പരിഗണിക്കാറില്ല. അതിനാലാണ് പലപ്പോഴും മിന്നലേറ്റുള്ള അപകടങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ കാണുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഈ സാഹചര്യത്തില്‍ മിന്നല്‍ അപകടങ്ങളെ കുറിച്ചുള്ള സമഗ്രമായ വീഡിയോ ഇവിടെ അവതരിപ്പിക്കുന്നു. മിന്നലിനെ കുറിച്ചും അതുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ചുമെല്ലാം വീഡിയോയില്‍ കൃത്യവും ശാസ്ത്രീയവുമായി വിശദീകരിക്കുന്നു. വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാവുന്ന തരത്തില്‍ ലളിതമായ രീതിയിലാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ഡോ. ജിതേഷാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഡോ. സബിത റോസാണ് വീഡിയോയില്‍ മിന്നലിനെ കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിക്കുന്നത്.

മിന്നലടിച്ച് സൂപ്പര്‍ പവര്‍ ലഭിക്കുന്ന മുരളിയുടെ കഥ നമുക്ക് സിനിമയില്‍ ആസ്വദിക്കാം. പക്ഷേ മിന്നല്‍ എന്ന അത്യധികം അപകടകാരിയായ പ്രകൃതി പ്രതിഭാസത്തെ നമ്മള്‍ സൂക്ഷിക്കണം. എന്നാല്‍ മിന്നലുള്ള ദിവസങ്ങളില്‍ ജാഗ്രത പാലിച്ചാല്‍ ഒഴിവാക്കാവുന്ന അപകടങ്ങളാണ് ഇവ എന്ന് മനസിലാക്കിയാല്‍ നമുക്ക് മിന്നലിനെ കീഴടക്കാവുന്നതേയുള്ളൂ.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.