ഇടത്, വലത് മുന്നണികൾ അഴിമതിയുടെ കുഴലൂത്തുകാരായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് പേരാമ്പ്രയിൽ



പേരാമ്പ്ര: ഇടത്, വലത് മുന്നണികൾ അഴിമതിയുടെ കുഴലൂത്തുകാരായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്. തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താനുമായി ഇരുമുന്നണികളും പരസ്പരം യോജിച്ച് പ്രവർത്തിക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കണ്ടെതാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ടി.കെ. ബാലൻ അനുസ്മര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസംഘടിത തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഇ-ശ്രം രജിസ്ട്രേഷൻ കാർഡ് വിതരണ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. വി.പി ശ്രീപത്മനാഭൻ നിർവ്വഹിച്ചു.

കേരമിത്ര പുരസ്കാരം നേടിയ കുഞ്ഞിരാമൻ. എം.ഡി, സോഫ്റ്റ് ടെന്നീസിൽ വെങ്കല മെഡൽ നേടിയ അലീന സജീവൻ, ഡൽഹി യൂണിവേഴ്സിറ്റി നാഷണൽ സ്കോളർഷിപ്പ് നേടിയ സാനിയ ദീപസ എന്നിവരെ ആദരിക്കുകയും ചെയ്തു.

ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ട് വി.സി. ബിനീഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി ഇ. പ്രശാന്ത്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ്, സംസ്ഥാന ട്രഷറർ കെ. അനൂപ് ,കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ്, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.എം. സുധാകരൻ, കെ. രാഘൻ, എ. ബാലചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.എം. ഷിബി, രാഗേഷ് തറമ്മൽ കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ഇ. പവിത്രൻ, ടി.പി. രാജേഷ്, ഇന്ദിര ടീച്ചർ, രജീഷ് കണ്ടോത്ത്, നിഖിൽ മോഹൻ , വി.വി. അഭിലാഷ്, അർജുൻ, ഒ.കെ. സുധീപ് എന്നിവർ പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.