ഇടത്പക്ഷം തുടരണം സഹകരണ നന്മയ്ക്കായ്; പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി


കൊയിലാണ്ടി: ഇടത്പക്ഷം തുടരണം സഹകരണ നന്മയ്ക്കായി എന്ന മുദ്രാവാക്യവുമായി കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച ജില്ല വാഹന പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. 8 ന് പേരാമ്പ്രയിൽ വെച്ച് സിഐടിയു ജില്ല ജനറൽ സെക്രട്ടറി പി.കെ.മുകുന്ദനാണ് ജാഥ ഉദ്ഘാടനം ചെയ്തത്.

കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടത്തിയ സ്വീകരണ യോഗത്തിൽ ജാഥ ലീഡർ എൻ.കെ.രാമചന്ദ്രൻ, ജാഥ പൈലറ്റ് സുനിൽകുമാർ, ഗിരീഷ് എന്നിവർ സംസാരിച്ചു. കെസിഇയു ഏരിയ പ്രസിഡണ്ട് സി.കെ.സജീവൻ അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി ബിജയ്.കെ സ്വാഗതവും, ട്രഷറർ ശ്രീകുമാർ നന്ദിയും പറഞ്ഞു. ജാഥ 10 ന് ഫറൂഖിൽ സമാപിക്കും.