ആ സുന്ദര കാഴ്ചയും ജീവിതങ്ങളും ഇനി പൂക്കാടില്ല, തൊഴിലിടം നഷ്ടമായി; രാജസ്ഥാൻ കുടുംബങ്ങൾ മടങ്ങുന്നു
പി.എസ്.കുമാർ കൊയിലാണ്ടി
കൊയിലാണ്ടി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ദേശീയ പാതയോരത്ത് പ്രതിമ നിർമ്മാണം നടത്തി ഉപജീവനം കഴിച്ചിരുന്ന രാജസ്ഥാൻ കുടുംബങ്ങൾ സ്വദേശത്തെക്ക് മടങ്ങി. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ഇവരുടെ തൊഴിലിടവും, താമസസ്ഥലവും പൊളിച്ചുമാറ്റുകയാണ്. ഇവിടെ നിന്നും ഒഴിയാൻ എൻ.എച്ച് അതോറിറ്റി നോട്ടീസ് നൽകി.
ആറോളം കുടുംബങ്ങളാണ് ഇവിടെ ദേവ വിഗ്രഹങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തി ഉപജീവനം നടത്തിവന്നിരുന്നത്. കൃഷ്ണ വിഗ്രഹങ്ങളും, മറ്റു വിഗ്രഹങ്ങളും പാതയോരത്ത് നിരത്തി വെക്കുന്ന കാഴ്ച ഇനി ഓർമകൾ മാത്രമാകും. നാട്ടുകാരുടെ നിർലോഭമായ സഹായങ്ങളാണ് ഇത്രയും കാലം ഇവിടെ തുടരാൻ ഇവരെ പ്രേരിപ്പിച്ചത്.
ഇവരുടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം, ചേമഞ്ചേരിയിലും, തിരുവങ്ങൂർ ഹയർ സെക്കണ്ടറിയിലുമായിരുന്നു. ഇവരുടെ പഠനത്തിനായി കെ.ദാസൻ എം.എൽ.എ.യുടെയും, മറ്റ് വിവിധ സംഘടനകളുടെയും സഹായങ്ങൾ ലഭിച്ചിരുന്നു. മദ്യപിച്ച് പ്രതിമവാങ്ങാനെത്തിയവർ കുടുംബത്തെ ആക്രമിച്ചപ്പോൾ നാട്ടുകാർ ഇവരുടെ രക്ഷയെക്കത്തിയിരുന്നു.
നാട്ടിൽ പോയി തിരിച്ചെത്തിയ ശേഷം അനുയോജ്യമായ സ്ഥലം കണ്ടെത്താമെന്നാണ് ഇവർ പറയുന്നത്. ഷെഡുകൾ പൊളിച്ച് നീക്കുന്നത് കണ്ട് പലരും കാര്യങ്ങൾ അന്വേഷിക്കുന്നത് കുടുംബങ്ങളിൽ ആഹ്ലാദം പകരുന്നു. പ്രതിമ നിർമ്മാണത്തിൻ്റെഇവരുടെ സാധനസാമഗ്രികൾ സമീപത്തെ വീടുകളിൽ വെച്ചിരിക്കുകയാണ്. നാട്ടിൽ നിന്നും തിരിച്ചു വന്ന ശേഷം അനുയോജ്യയമായ സ്ഥലം കണ്ടെെത്തിയാൽ കുടുംബങ്ങളെെ തിരിച്ചു കൊണ്ടുവരാനാണ് തീ രുമാനം.