ആ നിലവിളി ആരും കേട്ടില്ല, ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് എത്തുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു; അന്വേഷണത്തിനൊടുവില്‍ സമീപത്തെ കുളത്തില്‍ കണ്ടത് ഭാര്യയുടെയും മകന്റെയും മൃതശരീരങ്ങള്‍
നാദാപുരം: ‘കുറെ നേരമായെല്ലോ കുഞ്ഞ് കരയുന്നു, വീട്ടിലുള്ളവർ എന്തിയെ എന്നന്വേഷിച്ച്’ കൊഴുക്കണ്ണൂര്‍ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തില്‍ സുജിത്തിന്റെ വീട്ടിലേക്കു അയൽക്കാർ ചെല്ലുമ്പോൾ വീട് തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. അതിനിടെ ജോലി കഴിഞ്ഞ് ഹോട്ടൽ ജീവനക്കാരനായ സുജിത്തും വീട്ടിലേക്ക് വന്നു. ഭാര്യയെ അന്വേഷിച്ച അടുക്കളയിൽ ചെന്നപ്പോൾ കണ്ടത് ഗ്യാസ് സ്റ്റൗവിൽ വെള്ളം വെട്ടി തിളയ്ക്കുന്നതായിരുന്നു.
അമ്മയെയും മൂത്ത മകനെയും തിരയാനിറങ്ങിയ സുജിത്തിനോടപ്പം നാട്ടുകാരും ഇറങ്ങി. നീണ്ട നേരത്തെ തിരച്ചിലിനൊടുവിൽ നാട്ടുകാരിൽ ഒരാൾ സുജിത്തിന്റെ ഭാര്യ രൂപയുടെ ശരീരം കൊഴുക്കന്നൂർ ക്ഷേത്ര പരിസരത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അൽപ്പ നേരം കഴിഞ്ഞ ആധി ദേവിന്റെ ശരീരവും പൊങ്ങി വന്നു. കുളത്തിലും, കുളക്കരയിലും നാല് ജോഡി ചെരിപ്പുകളും കണ്ടെത്തി.
നാട്ടുകാരനായ യുവാവ് യുവതിയെയും, മകനെയും പുറത്തെടുത്ത് നാദാപുരം ഗവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അബദ്ധത്തിൽ കുളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ദുരന്തം സംഭവിച്ചതെന്നാണ് നാട്ടുകാർ കരുതുന്നത്. കുടുംബ പ്രശ്നങ്ങളോ ഒന്നുമുണ്ടായിരുന്നില്ല എന്നും അവർ പറഞ്ഞു. ഉച്ചയ്ക്ക് ഒന്നര വരെ ആദി ദേവ് സമീപത്തെ കുട്ടികളോടൊപ്പം കളിച്ചിരിക്കുകയായിരുന്നു. പിന്നീട് പഠിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങിയതെന്ന് സമീപവാസികളായ കുട്ടികൾ പറഞ്ഞു.
അപ്രതക്ഷിതമായ നാഴികയിൽ എത്തിയ ദുരന്തത്തിൽ പകച്ചിരിക്കുകയാണ് നാട്ടുകാർ. അമ്മയുടെയും കുഞ്ഞിന്റെയും നിലവിളികൾ തങ്ങൾ കേട്ടില്ലല്ലോ എന്ന സങ്കടം അതിലേറെയും.
ഇന്ന് മൃതദേഹങ്ങൾ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി പോസ്റ്റുമാർട്ടം നടത്തിയ ശേഷം ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.