ആൾമാറാട്ടം നടത്തി ബലാത്സംഗം, പ്രതിക്ക് കൊയിലാണ്ടി കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചു


കൊയിലാണ്ടി: ആൾമാറാട്ടം നടത്തി സ്ത്രീകളെ വശീകരിച്ച് ബലാത്സംഗം നടത്തിയ പ്രതിക്ക് കൊയിലാണ്ടി കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചു. പ്രതി രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് കൊയിലാണ്ടി പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചു. കോട്ടയം കാപ്പിക്കാട് ചെല്ലപ്പൻ ആണ് പ്രതി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജതിൻ ആണ് കേസ് വാദിച്ചത്.

വയനാട് പനവല്ലി ഇന്ദീവരത്തിൽ ഹരിപ്രസാദ്‌, ചിതനന്ദൻ, ചിതൻ, ചിതാനന്ദ ഹരി എന്നീ പേരുകളിൽ ആൾമാറാട്ടം നടത്തി പല സ്ത്രീകളെ ബലാംത്സംഗം നടത്തിയെന്നാണ് കേസ്. ഇയാൾക്കെതിരെ നിരവധി പരാധികളാണ് വന്നത്. തുടർന്ന് പോലീസ് അന്വേഷണം ത്വരിതഗതിയിലാക്കുകയായിരുന്നു.

കേസ് അന്വേഷിച്ചത് വടകര ഡി.വൈ.എസ്.പി. പ്രേമരാജനാണ്. കൊയിലാണ്ടി മുൻ സി.ഐ. കെ. ഉണ്ണികൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ. ചന്ദ്രൻ, സുരേന്ദ്രൻ, സന്തോഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.