ആർടിസ്റ്റ് വിനോദ് ബ്രൈറ്റ് കാപ്പാടിനെ ആദരിച്ചു
കൊയിലാണ്ടി: ചിത്രകലാരംഗത്തും കമേഷ്യൽ ആർടിലും ഇരുപത്തഞ്ചു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരനായ വിനോദ് കാപ്പാടിനെ ആദരിച്ചു. കെഎസ്ടിഎ കൊയിലാണ്ടി സബ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. കെ.എസ്ടിഎ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണ പരിപാടിയുടെ ഭാഗമായി ആന്തട്ട ഗവൺമെൻ്റ് സ്കൂളിൽ നടന്ന പോസ്റ്റർ രചനാ ശില്പശാലയിലായിരന്നു അനുഗ്രഹീത കലാകാരനെ ആദരിച്ചത്.
കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാസ്റ്റർ വിനോദ് കാപ്പാടിനെ പൊന്നാടയണിയിച്ചു. ചടങ്ങിൽ സബ് ജില്ല എക്സിക്യുട്ടീവ് അംഗം രാജേഷ് സ്വാഗതം പറഞ്ഞു. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സബ് ജില്ലാ ജോയിൻ സെക്രട്ടറി ലാൽ രഞ്ജിത്, റിജി, പ്രമോദ് എന്നിവർ സംസാരിച്ചു.
വിനോദ് കാപ്പാട് കൊയിലാണ്ടിയിലെ കമേഷ്യൽ ആർട് രംഗത്ത് ഇരുപത്തഞ്ച് വർഷത്തിലേറെയായി ബ്രൈറ്റ് എന്ന സ്ഥാപനം നടത്തി വരുന്നു. ശരീരത്തിനുള്ള തളർച്ച മനസ്സിലില്ലാതെ എത്രയെത്ര ബാനറുകളും, ബോർഡുകളുമാണ് തളർന്ന കാലുകളുടെ കുറവ് കാണിക്കാതെ അദ്ധേഹം എഴുതിയത്. ഡിഫറൻഷ്യലി ഏബിൾഡ് എന്ന പദം അന്വർത്ഥമാക്കിയ ജീവിതത്തിനുടമയാണ് വിനോദ് കാപ്പാട്.