ആൻഡ്രോയ്ഡിൽ ജോക്കർ വൈറസ്; പണം തട്ടുന്ന ഈ എട്ട് ആപ്ലിക്കേഷനുകൾ ഉടൻ നീക്കം ചെയ്യണം
ആന്‍ഡ്രോയ്ഡ് ഫോണില്‍ വീണ്ടും ജോക്കര്‍ വൈറസ് കടന്നുകൂടുന്നതായി റിപ്പോര്‍ട്ട്. ചില വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഈ വൈറസുകള്‍ ഫോണുകളില്‍ കയറിക്കൂടുന്നത്.
വൈറസിനെ കടത്തി വിടുന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പട്ടിക ബെല്‍ജിയം പൊലീസ് പുറത്തുവിട്ടു. ഈ ആപ്ലിക്കേഷനുകളെല്ലാം മറ്റൊരു യഥാര്‍ത്ഥ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ യഥാര്‍ത്ഥമെന്ന് കരുതി ഇത്തരം വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വൈറസ് കെണിയില്‍ അകപ്പെടുന്നു.
ആപ്പുകളുടെ പേര്
- ഓക്‌സിലറി മെസേജ്
- എലമെന്റഅ സ്‌കാനര്‍
- ഫാസ്റ്റ് മാജിക് എസ്എംഎസ്
- ഫ്രീ കാംസ്‌കാനര്‍
- ഗോ മെസേജസ്
- സൂപ്പര്‍ മെസേജസ്
- സൂപ്പര്‍ എസ്എംഎസ്
- ട്രാവല്‍ വോള്‍പേപ്പേഴ്‌സ്
എസ്എംഎസ് മെസേജുകള്‍, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇന്‍ഫോ എന്നിവയെല്ലാം ചോര്‍ത്തി ഉപഭോക്താക്കളുടെ പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതാണ് ജോക്കര്‍ വൈറസിന്റെ രീതി. ട്രോജന്‍ ?ഗണത്തില്‍ പെടുന്നതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ചില പ്രീമിയം സര്‍വീസുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുകയും ചെയ്യും ഈ വൈറസ്.