ആസാമിലെ ബിജെപി സര്‍ക്കാറിന്റെ ന്യൂനപക്ഷ വേട്ടയില്‍ പേരാമ്പ്രയില്‍ ഡിവൈഎഫ്ഐയുടെ പ്രതിഷേധം
പേരാമ്പ്ര: ആസാമിൽ ബിജെപി സർക്കാറിൻ്റെ ന്യൂനപക്ഷ വേട്ടയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ് ഉദ്ഘാടനം ചെയ്തു. ആർ.ബിനിൽരാജ് അധ്യക്ഷനായി. രജിത്ത് എസ്.യു, അർജുൻമോഹൻ, അഖിലേഷ് കെ.പി എന്നിവർ സംസാരിച്ചു. കെ.പ്രിയേഷ് സ്വാഗതം പറഞ്ഞു.