ആശ്വാസ വാര്‍ത്ത; ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് പരിശോധനാഫലം


കോഴിക്കോട്: ചാത്തമംഗലത്തുനിന്ന് ശേഖരിച്ച സാമ്പിളുകളില്‍
നിപ വൈറസ് സാന്നിധ്യമില്ലെന്ന് പരിശോധനാഫലം. ഭോപ്പാലിലെ നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസസ് ലാബിലാണ് ആടുകളുടെയും വവ്വാലുകളുടെയും സ്രവ പരിശോധന ഫലം നെഗറ്റീവ് ആയത്.

മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. ചത്ത പന്നിയുടേതടക്കം സാമ്പിള്‍ പരിശോധനാഫലങ്ങള്‍ ഇനിയും വരാനുണ്ട്. റബൂട്ടാന്‍ സാമ്പിള്‍ പരിശോധന ഫലവും വരാനുണ്ട്. ആറ് ചത്ത വവാലുകളും വവ്വാലുകളുടെ വിസര്‍ജ്യവും 23 ആടുകളുടെ രക്തവും സ്രവവും വവ്വാലുകള്‍ കടിച്ച റംബൂട്ടാന്‍ പഴവുമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസലേക്ക് അയച്ചിരുന്നത്.