ആശ്വാസം നല്‍കി പോരാമ്പ്ര, മേപ്പയ്യൂര്‍, കീഴരിയ്യൂര്‍ എന്നിവിടങ്ങളിലെ ഒരാഴ്ചത്തെ ടി.പി.ആര്‍ ശരാശരി; പഞ്ചായത്തുകളില്‍ രേഖപ്പെടുത്തിയ ടി.പി.ആര്‍ പത്ത് ശതമാനത്തില്‍ താഴെ, വിശദാംശങ്ങള്‍ ചുവടെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലെ കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശ്വാസം നല്‍കുന്നതാണ്. മേപ്പയ്യൂര്‍, പേരാമ്പ്ര, കീഴരിയൂര്‍ എന്നീ പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്ക് അഞ്ച് ശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയിലാണ്. മേഖലയില്‍ മേപ്പയൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കുറവ് ടി.പി.ആര്‍ രേഖപ്പെടുത്തിയത്.
പേരാമ്പ്ര പഞ്ചായത്തില്‍ 1391 പേരാണ് കഴിഞ്ഞ ഒരാഴ്ചയില്‍ കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 269 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 9.8 ശതമാനമാണ് പഞ്ചായത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കീഴരിയൂര്‍ പഞ്ചായത്തില്‍ ഇത് 9.7 ശതമാനമാണ്. കീഴരിയൂരില്‍ 1005 പേരെ ടെസ്റ്റ് ചെയ്തപ്പോള്‍ 103 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.
6.5 ശതമാനമാണ് മേപ്പയ്യൂര്‍ പഞ്ചായത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 1330 പേരെയാണ് പഞ്ചായത്തില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരില്‍ 87 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ആളുകളെ ടെസ്റ്റിന് വിധേയരാക്കിയതിനാലാണ് മേപ്പയൂരില്‍ ടി.പി.ആര്‍ കുറയാന്‍ കാരണം.