ആശങ്ക ഒഴിയുന്നില്ല; കൊയിലാണ്ടിയിൽ ഇന്ന് 219 പുതിയ രോഗികൾ


കൊയിലാണ്ടി: ആശങ്ക ഒഴിയുന്നില്ല. കൊയിലാണ്ടി മേഖലയിൽ ഇന്ന് 219 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭയിൽ 61 ഉം, പയ്യോളി നഗരസഭയിൽ 52 ഉം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

പഞ്ചായത്തുകളിൽ തിക്കോടിയിലാണ് ഇന്ന് കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. തിക്കോടിയിൽ 34 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരിയിൽ 26, കീഴരിയൂർ 14, മൂടാടി 14, ചെങ്ങോട്ടുകാവ് 11, അരിക്കുളം 7 എന്നിങ്ങനെയാണ് കൊയിലാണ്ടി മേഖലയിലെ മറ്റ് പഞ്ചായത്തുകളിൽ ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് കണക്കുകൾ.