ആശങ്കയുയര്‍ത്തി കൊവിഡ്: പേരാമ്പ്ര മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി 14 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍; വിശദമായി നോക്കാം പഞ്ചായത്തുകള്‍ ഏതൊക്കെയെന്നും കണ്ടെയിന്‍മെന്റ് സോണായ വാര്‍ഡുകള്‍ ഏതെല്ലാമെന്നും


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം. മേഖലയില്‍ ആറ് പഞ്ചായത്തുകളില്‍ നിന്നായി 14 വാര്‍ഡുകള്‍ കണ്ടൈയിന്‍മന്റ് സോണായി കലക്ടര്‍ പ്രഖ്യാപിച്ചു. ചക്കിട്ടപ്പാറ, തുറയൂര്‍, കൂത്താളി, അരിക്കുളം കീഴരിയൂര്‍, ചങ്ങരോത്ത്, എന്നീ പഞ്ചായത്തുകളിലെ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകളുള്ളത്. പഞ്ചായത്തിലെ ആറ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്. വാര്‍ഡ് 5, 10, 11, 12, 14, 15 എന്നിവയാണത്. തുറയൂര്‍ പഞ്ചായത്തിലിത് നാല് വാര്‍ഡുകളാണ്. വാര്‍ഡ് 5, 6, 7, 11 എന്നിവയാണ് കണ്ടെയിന്‍മെന്റ് സോണുകളായി കലക്ട്രര്‍ പ്രഖ്യാപിച്ചത്.

ചങ്ങരോത്ത് പഞ്ചായത്തിലെ ഒരു വാര്‍ഡ് മാത്രമാണ് കണ്ടെയിന്‍മെന്റ് സോണ്‍ എന്നത് ഏറെ ആശ്വാസം നല്‍കുന്നതാണ്. കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്ത് രണ്ടാം വാര്‍ഡാണ് കണ്ടെയിന്‍മെന്റ് സോണ്‍. കീഴരിയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡും, കൂത്താളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡും കണ്ടെയിന്‍മെന്റ് സോണാണ്. അരിക്കുളം പഞ്ചായത്തിലെ 1, 2, 12 വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.