ആശങ്കയുയര്‍ത്തി ഒമിക്രോണ്‍; സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി രോഗബാധ; മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴി


തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം ആറ്, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ മൂന്ന്, യുഎഇ, അയര്‍ലാന്‍ഡ് രണ്ട് വീതം, സ്പെയിന്‍, കാനഡ, ഖത്തര്‍, നെതര്‍ലന്‍ഡ് ഒന്ന് വീതം ആളുകള്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ യുകെ, ഘാന, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

തൃശൂരിലുള്ളയാള്‍ യുഎഇയില്‍ നിന്നും കണ്ണൂരിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.