ആവേശോജ്വലം, സ്വീകരണ കേന്ദ്രങ്ങൾ


കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ മണ്ഡലം പര്യടനത്തിൻ്റെ മൂന്നാം ദിവസം രാവിലെ കൊല്ലത്തു നിന്നാരംഭിച്ചു. ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർത്ഥിയെ കാണാനായി നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. തോരണങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട മുഴുവൻ കേന്ദ്രങ്ങളിലും തികച്ചും വേറിട്ട രീതിയിലാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത്.

നെല്യാടിയിലും, ഇല്ലത്തു താഴെയും സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തമായിരുന്നു. ഇല്ലത്തുതാഴെ ഒരു വലിയ വാഴക്കുല നൽകിയാണ് സ്വീകരിച്ചതെങ്കിൽ തൊട്ടടുത്ത കേന്ദ്രമായ വെള്ളിലാട്ട് താഴെ ഒരു മുറം ജൈവ പച്ചക്കറിയുമായാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

ലോഡ് ഷെഡിംഗും പവർ കട്ടുമില്ലാത്ത എൽഡിഎഫ് ഭരണകാലത്തിൻ്റെ മാത്രം പ്രത്യേകത എടുത്തു പറഞ്ഞു കൊണ്ടുള്ള കെ രവീന്ദ്രൻ്റെ പ്രസംഗം കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ് സ്ഥാനാർത്ഥി വെള്ളിലാട്ടു താഴെ എത്തുന്നത്. ബാലസംഘം കൂട്ടുകാർ അവതരിപ്പിച്ച ഫ്ലാഷ് മോബ് കണ്ടതിനു ശേഷമാണ് സ്വീകരണം ആരംഭിച്ചത്. സൂത്ര കാട്ടിലും മണമൽ ക്ഷേത്രപരിസരത്തും മീനമാസത്തിലെ അത്യുഷ്ണമായിട്ടും വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.

ഓരോ കേന്ദ്രത്തിലും പടക്കം പൊട്ടിച്ചും ചെണ്ടമേളത്തോടെയും മുത്തുക്കുടയുമായാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. കൂമൻതോട് പ്രദേശത്തു നടത്തിയ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്കുശേഷം അമ്പലത്തൊടിയായിരുന്നു ആദ്യ സ്വികരണം. അറുവയൽ, ഒറ്റക്കണ്ടം, കാവും വട്ടം, മരുതൂര്, അണേല എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങൾക്കു ശേഷം വൈകുന്നേരത്തോടെ വരകുന്നിലെത്തി.

കാളക്കണ്ടം, കോമത്തുകര, പയറ്റുവളപ്പിൽ, ഐസ് പ്ലാൻ്റ് റോഡ്, ചെറിയ മങ്ങാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഇ എം എസ് കോർണറിലാണ് ചൊവ്വാഴ്ചത്തെ പര്യടനം സമാപിച്ചത്.

സ്ഥാനാർത്ഥിയോടൊപ്പം കെ.ദാസൻ എംഎൽഎ, എം.പി.ശിവാനന്ദൻ, കെ.കെ.മുഹമ്മദ്, ടി.ചന്തു, എം.പി.ഷിബു, കെ.ടി.എം.കോയ, എസ്.സുനിൽ മോഹൻ, കെ.സത്യൻ, എം.പി.അജിത, രമേശ് ചന്ദ്ര, രാമചന്ദ്രൻ കുയ്യാണ്ടി, സി.സത്യചന്ദ്രൻ, ടി.കെ.ചന്ദ്രൻ, പി.ബാബുരാജ്, കെ.പി.സുധ, സുരേഷ് ചങ്ങാടത്ത്, കെ.ജീവാനന്ദൻ, സതി കിഴക്കയിൽ, സി.രമേശൻ, കെ.രവീന്ദ്രൻ, പി.കെ.വിശ്വനാഥൻ, സി.അശ്വനി ദേവ്, കെ.ടി.സിജേഷ്, ടി.വി.ദാമോദരൻ, എൻ.കെ.ഭാസ്ക്കരൻ, എം.പത്മനാഭൻ, ബി.പി.ബബീഷ്, കെ.ഷിജു, പി.കെ.ഭരതൻ എന്നിവർ പങ്കെടുത്തു.