ആവള ഗവണ്‍മെന്റ് എം.എല്‍.പി സ്‌കൂളില്‍ അധ്യാപക നിയമനം; അഭിമുഖം ഒക്ടോബര്‍ 29ന്


പേരാമ്പ്ര: ആവള ഗവണ്‍മെന്റ് എം.എല്‍ പി സ്‌കൂളില്‍ നിലവിലുള്ള എല്‍.പി.എസ്.ടി തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഒക്ടോബര്‍ 29 ന് അഭിമുഖം നടത്തുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റ്, അവയുടെ പകര്‍പ്പ് എന്നിവ സഹിതം അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്‌കൂളിലെത്തണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.