സ്കുളിലേക്ക് സാനിറ്റൈസര്‍ ഡിസ്പെന്സര് നല്കി ആവള ബ്രദേഴ്സ് കലാസമിതി
പേരാമ്പ്ര: സ്കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ആവള ബ്രദേഴ്സ് കലാസമിതി കോവിഡ് പ്രതിരോധത്തിനു വേണ്ടി ആവള കുട്ടോത്ത് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന് സാനിറ്റൈസര്‍ ഡിസ്പെന്സര് നല്കി. സ്കൂളില്‍ നടന്ന ചടങ്ങില്‍ കലാസമിതി പ്രസിഡന്റ് എം.പി രവി സ്കൂള്‍ ഹെഡ്മാസ്റ്റര് ബാബു പയ്യത്തിനു കൈമാറി.
ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ രാധിക, കലാസമിതി സെക്രട്ടറി വി.കെ നൗഷാദ്, രജീഷ് കണ്ടോത്ത്, ഒ.കെ ശശി, സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.